സൈജു കുറുപ്പ് സ്വഭാവനടനായും കൊമേഡിയനായും നമ്മെ രസിപ്പിച്ച സൈജു കുറുപ്പ് പാട്ടുപാടിയിരിക്കുകയാണ്. ആഷിഖ് അബുവിന്റെ സംവിധാനസഹായി മുഹ്സിൻ പെരാരി ആദ്യമായി സംവിധാനം ചെയ്യുന്ന കെ എൽ 10 പത്ത് എന്ന ചിത്രത്തിന് വേണ്ടിയാണ് സൈജു പാടിയിരിക്കുന്നത്. സൈജു കുറുപ്പ് പാടിയ ഗാനവുമായി കെഎൽ 10 പത്തിന്റെ ടീസർ പുറത്തിറങ്ങി. ബിജിബാലാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. മലപ്പുറത്ത് നിന്നൊരു റൊമാന്റിക് കോമഡി ചിത്രമാണ് കെ എൽ 10 പത്ത്. ആശയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ നേറ്റീവ് ബാപ്പ എന്ന ആൽബമൊരുക്കിയ മുഹ്സിൻ പെരാരിയാണ് സംവിധായകൻ. മുഹ്സിൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോൻ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മാമുക്കോയ, നീരജ് മാധവ്, തുടങ്ങിയവരും ചത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ ജെ ഫിലിംസ് തിയറ്ററുകളിലെത്തിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അലക്സാണ്ടർ, മാത്യൂ, സതീഷ്, മോഹൻ, എൽ ജെ ഫിലിംസ് എന്നിവർ ചേർന്നാണ്.
സൈജു കുറുപ്പ് പാടിയ ടീസർ
0
Share.