അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 25ന് നടത്തുമെന്ന് സിബിഎസ്ഇ. അതേസമയം, പരീക്ഷ വീണ്ടും നടത്തുമെങ്കിലും പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ നടത്താൻ സിബിഎസ്ഇക്ക് സുപ്രീംകോടതി രണ്ടു മാസത്തെ സമയം അനുവദിച്ചിരുന്നു. ഒാഗസ്റ്റ് 17–നു മുമ്പ് ഫലപ്രഖ്യാപനം നടത്തണം. ഒാഗസ്റ്റ് അവസാന വാരം ആദ്യഘട്ടം കൗൺസലിങ്ങും സെപ്റ്റംബർ നാലിന് അവസാന കൗൺസിലിങ്ങും നടത്താൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോട് സുപ്രീംകോടതി നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്നാണ് മെയ് മൂന്നിന് നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ഇത്തവണ 6.3 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 1050 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 25ന്
0
Share.