കണ്ണൂരിലും തീക്കാറ്റ്

0

കൊയിലാണ്ടി, വടകര മേഖലകൾക്കു പുറമെ കണ്ണൂരിലും തീക്കാറ്റ്. കണ്ണൂർ പയ്യാമ്പലം തീരപ്രദേശത്തെ ചെടികൾ വാടിക്കരിഞ്ഞത് തീക്കാറ്റ് മൂലമെന്നു സംശയം. കോഴിക്കോടിന്റെ തീരദേശത്തു ശനിയാഴ്ച രാത്രി വൈകിയാണ് ആശങ്ക പരത്തിയ അപൂർവ പ്രതിഭാസം അനുഭവപ്പെട്ടത്. കൊയിലാണ്ടിയിൽ കൊല്ലം പാറപ്പള്ളി മുതൽ മന്ദമംഗലം വരെ ഒന്നര കിലോമീറ്ററിലാണ് ചുടുകാറ്റ് വീശിയത്. ഇൗ സമയം അന്തരീക്ഷത്തിൽ പൊതുവെയും ചൂട് അനുഭവപ്പെട്ടതായി തീരവാസികൾ പറഞ്ഞു. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു. പുൽച്ചെടികളും വാഴയിലകളും തെങ്ങിന്റെ ഓലകളും വാടിയും കരിഞ്ഞും കാണുന്നുണ്ട്. ക്ഷേത്രത്തിന് വടക്കു ഭാഗത്തും തെക്കു ഭാഗത്തും കടലോരത്തുമാണ് ചെടികൾ അധികവും കരിഞ്ഞിട്ടുള്ളത്.

Share.

About Author

Comments are closed.