തൂവാനത്തുമ്പികളിലെ അലക്സ് മാത്യു അന്തരിച്ചു

0

തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേമായ ബാബു എന്ന ബസ് മുതലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച അലക്സ് മാത്യു അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. കോട്ടയം സ്വദേശിയാണ്.ജീവശാസ്ത്രജ്ഞൻ, വേദിക്-ഇന്ത്യ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏൻഷ്യന്റ് ഇന്റഗ്രേറ്റീവ് തെറാപ്പീസ്” എന്നീ സംഘടനകളുടെ സ്ഥാപകൻ. മലയാളം,തമിഴ്,തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏകദേശം അറുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാഷണൽ ഫിലിം അവാർഡ് ജൂറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തമ്പി കണ്ണന്താനം മോഹൻലാൽ ടീമിന്റെ രാജാവിന്റെ മകനിലെ സുനിൽ എന്ന റോളും ശ്രദ്ധിക്കപ്പെട്ടു. പരന്പര, വിറ്റ്നസ് എന്നിവയാണ് മറ്റുചിത്രങ്ങള്‍. ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം,ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ എകദേശം 220ൽപ്പരം ഡോക്കുമെന്റേഷനുകൾ അലക്സിന്റേതായിപ്പുറത്തിറങ്ങിട്ടുണ്ട്. ജൂണ്‍ 25ന് കോട്ടയം സെന്‍റ്. പോള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍വച്ചാണ് സംസ്കാരം.

Share.

About Author

Comments are closed.