തിരുവനന്തപുരത്തെ ഓട്ടോറിക്ഷകള്‍ക്ക് ഇളംമഞ്ഞ നിറം നല്കുവാന് തീരുമാനിച്ചു. തലസ്ഥാനനഗരത്തില്‍ സര്‍വ്വീസ് നടത്തുവാന്‍ പെര്‍മിറ്റ് ഉള്ള ഓട്ടോറിക്ഷകള്‍ക്കാണ് പുതിയ നിറംമാറ്റം വരുന്നത്. നഗരത്തില്‍ പെര്‍മിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ കാരണം ഗതാഗത കുരുക്കുകള്‍ ഉണ്ടാക്കുന്ന നഗരത്തില്‍ പെര്‍മിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ തടയുവാനാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. മുഴുവനും മഞ്ഞ നിറമാക്കി ഓടുന്ന ഓട്ടോറിക്ഷകള്‍ ഇനി മുതല്‍ നഗരത്തില്‍ ഓടിത്തുടങ്ങും. ഈ നിറംമാറ്റത്തിനായി ആറ് മാസ സമയം നല്കുവാന് ആര്.ടി.ഒ. മാരുടെ യോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിനു മുന്‍പേ സിറ്റി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ ഇത്തരത്തിലുള്ള നിറം പരിഷ്കരണൺ നടത്തിയിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട് – സുകുമാരന്‍ നായര്‍