സംസ്ഥാന ബിജെപി നേതൃത്വവുമായുളള അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവച്ചാണ് സുരേഷ് ഗോപി അരുവിക്കരയിലെ പ്രചാരണത്തിന് വന്നത്.ആദ്യമായാണ് ബി.ജെ.പിക്കുവേണ്ടി സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി വോട്ട് പിടിക്കാന്‍ സുരേഷ് ഗോപി അരുവിക്കരയിലത്തെി. മോദിയുടെ വികസന നയങ്ങളുടെ പ്രയോജനം കേരളത്തിനും ലഭിക്കണമെങ്കില്‍ ഒ. രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു. ധാര്‍ഷ്ട്യം നിറഞ്ഞ ഭരണാധികാരികള്‍ക്ക് അരുവിക്കരയില്‍ മറുപടി നല്‍കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം രാജ്യം കട്ടുമുടിച്ചവരാണ് ഇപ്പോള്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അരുവിക്കരയിലെ എട്ട് പഞ്ചായത്തുകളിലെ ഒമ്പത് പൊതുയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുക്കും. ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും അടക്കമുള്ള നേതാക്കള്‍ സുരേഷ് ഗോപിക്കൊപ്പം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങി
0
Share.