പാപനാശത്തിന്റെ സംഗീതമെത്തി

0

മോഹൻലാൽ അഭിനയിച്ച് മലയാളത്തിലെ ഏക്കാലത്തേയും വലിയ സൂപ്പർഹിറ്റായ ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിന്റെ സംഗീതം പുറത്തിറങ്ങി. തമിഴ് എഫ് എം സ്റ്റേഷൻ വഴിയാണ് സംഗീതം പുറത്തിറക്കിയത്. അടുത്ത ദിവസം തന്നെ ഗാനങ്ങൾ യൂട്യൂബിലൂമെത്തുമെന്ന് സംഗീതസംവിധായകൻ ജിബ്രാൻ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.കമൽഹാസൻ– ഗൗതമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ കഥയ്ക്ക് ജയമോഹൻ ഡയലോഗ് എഴുതിയിരിക്കുന്നു. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. കലാഭവൻ ഷാജോൺ അവതരിപ്പിച്ച വേഷത്തിൽ കലാഭവൻ മണിയെത്തുന്നു. എസ്തർ മകളായി തന്നെ എത്തുമ്പോൾ അൻസിബയുടെ വേഷത്തിൽ നിവേദിത അഭിനയിക്കുന്നു. ആശ ശരത്ത് തന്നെയാണ് പൊലീസ് കമ്മീഷണറെ അവതരിപ്പിക്കുന്നത്. ആശയുടെ ഭർത്താവിൻറെ വേഷത്തിൽ എത്തുന്നത് ആനന്ദ് മഹാദേവനാണ്. ഇവരെ കൂടാതെ എം എസ് ഭാസ്കർ, റോഷൻ ബഷീർ, ചാർളി, ഡൽഹി ഗണേഷ്, ശ്രീറാം തുടങ്ങിയവരും ചിത്രത്തിലെ മറ്റുകഥാപാത്രങ്ങൾ. വൈഡ് ആംഗിൾ ക്രിയേഷൻസ്, രാജ് കുമാർ തീയേറ്റർ എന്നിവയുടെ ബാനറിൽ സുരേഷ് ബാലാജി, ജോർജ്, രാജ്കുമാർ സേതുപതി, ശ്രീപ്രിയ എന്നിവർ ചേർന്നാണ് പാപനാശം നിർമ്മിക്കുന്നത്.ഉത്തമവില്ലന് ശേഷം തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് പാപനാശം. ദൃശ്യത്തിന്റെ തെലുങ്ക്, കന്നഡ പതിപ്പുകൾ വൻവിജയമായിരുന്നു. അജയ് ദേവ്ഗൺ നായകനായെത്തുന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പും ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്.

Share.

About Author

Comments are closed.