ക്യാന്സര് രോഗികളുടെ അന്നദാനത്തിന് ബ്രാഹ്മണ സഭ ഏഴര ലക്ഷം രൂപ നല്കി

0

എറണാകുളം ജില്ല ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ ഒരു മാസത്തെ അന്നദാന പദ്ധതിയിലേക്ക് ഏഴര ലക്ഷം രൂപ സംഭാവന നല്‍കി. കേരള ബ്രാഹ്മണ സഭ എറണാകുളം നഗരശാഖ നല്‍കിയ ചെക്ക് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ സാന്നിധ്യത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കാതറിന്‍ സുശീല്‍ പീറ്ററിന് കൈമാറി. ബ്രാഹ്മണ സഭ അംഗം വി.വി. കസ്തൂരി രംഗനാണ് തുക സംഭാവന ചെയ്തത്. ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പരിപാടി മികച്ച രീതിയില്‍ നടന്നുവരികയാണെന്ന് കളക്ടര്‍ പറഞ്ഞു. ബ്രാഹ്മണ സഭയുടെ പ്രവര്‍ത്തനം മാതൃകയാക്കി കൂടുതല്‍ പേര്‍ സേവനസന്നദ്ധരായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബ്രാഹ്മണ സഭ നഗരശാഖ സെക്രട്ടറി ആര്‍. രാമകൃഷ്ണന്‍ കളക്ടറെ പൊന്നാടയണിച്ചു. തുക സംഭാവന ചെയ്ത കസ്തൂരി രംഗനെ സെക്രട്ടറി അനന്തനാരായണന്‍ ആദരിച്ചു. ഡിഎംഒ ഡോ. കുട്ടപ്പന്‍, ബ്രാഹ്മണ സഭ നഗരശാഖ അധ്യക്ഷന്‍ ജെയ സുബ്രഹ്മണി, ടി.വി. കൃഷ്ണമണി, സമൂഹം പ്രസിഡന്റ് ജി. രഘുരാമന്‍, ജി. സതീശ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.