സോപാന സംഗീതോത്സവം ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു

0

സോപാനസംഗീതത്തെ ജനകീയവത്കരിക്കുന്നതോടൊപ്പം അതിന്റെ ശൈലീവ്യത്യാസവും പ്രയോഗരീതിയും പരിചയപ്പെടുത്തുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ കീഴിലുളള വൈലോപ്പളളി സംസ്‌കൃതി ഭവന്‍ ജൂണ്‍ 25, 26, 27 തീയതികളില്‍ സോപാനസംഗീതോത്സവം സംഘടിപ്പിക്കുന്നു. സോപാനസംഗീത രംഗത്തെ പ്രശസ്തരായ 30 ല്‍ പരം ഗായകര്‍ മൂന്ന് ദിവസങ്ങളിലായി ഇടയ്ക്കകൊട്ടി സോപാനസംഗീതം ആലപിക്കും. കേരള സംഗീതം കേട്ടതും കേള്‍ക്കേണ്ടതും എന്ന വിഷയത്തില്‍ സെമിനാര്‍, രതീഷ് ഭാസിന്റെ നേതൃത്വത്തില്‍ മിഴാവ്-ഇടയ്ക്ക വാദ്യസമന്വയം, തിരുവനന്തപുരം അക്ഷരകലയുടെ സോപാന സംഗീതം അഥവാ കൊട്ടിപ്പാടിസേവ എന്ന നാടകം എന്നിവയും സോപാനസംഗീതോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പരിപാടിയില്‍ ഡെലിഗേറ്റായി പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സാക്ഷ്യപത്രങ്ങളുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപ. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ മെമ്പര്‍ സെക്രട്ടറി, വൈലോപ്പിളളി സംസ്‌കൃതി ഭവന്‍, നളന്ദ തിരുവനന്തപുരം-3 വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 0471-2311842, ഇ-മെയില്‍ റശൃലരീേൃാുരര@ഴാമശഹ.രീാ.

 

Share.

About Author

Comments are closed.