ജയില് സൂപ്രണ്ട് സോളാര് കമ്മിഷനില് ഹാജരാക്കിയത് തിരുത്തിയ രജിസ്റ്റര്

0

അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട്‌ സോളാര്‍ കമ്മിഷനില്‍ ഹാജരാക്കിയത്‌ തിരുത്തിയ സന്ദര്‍ശക രജിസ്‌റ്ററെന്ന്‌ റിപ്പോര്‍ട്ട്‌. സരിതയുടെ അഭിഭാഷകനായ അഡ്വ.ഫെനി ബാലകൃഷ്‌ണനും ബാഹുലേയനും സന്ദര്‍ശിച്ചത്‌ വൈറ്റ്‌നര്‍ ഉപയോഗിച്ച്‌ തിരുത്തി. സരിത മൊഴി മാറ്റുന്നതിന്റെ തലേറ്റ്‌ ജയില്‍ ഡിജിപി സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ വരുമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല.സരിത മൊഴി മാറ്റുന്നതിന്റെ തലേന്ന്‌ അമ്മയും ബന്ധു ആദര്‍ശും ജയിലില്‍ എത്തിയിരുന്നു. ഇരുടെ സന്ദര്‍ശന സമയമാണ്‌ സന്ദര്‍ശക രജിസ്‌റ്ററില്‍ തിരുത്തിയിരിക്കുന്നത്‌. സന്ദര്‍ശക രജിസ്‌റ്ററിലെ പേജുകള്‍ ഇളക്കിമാറ്റിയെന്നും തിരുത്തിയെന്നും വ്യക്‌തമാണ്‌.

Share.

About Author

Comments are closed.