കോട്ടയം ജില്ലയിലെ തലപ്പാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ആന്റ് സൂപ്പര്‍ സ്പെഷാല്‍റ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ജൂണ്‍ 28 ന് നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഒ.പി വിഭാഗം ഉദ്ഘാടന ദിവസംതന്നെ പ്രവര്‍ത്തനം ആരംഭിക്കും. ആശുപത്രിയില്‍ അന്‍പത് കിടക്കകളുണ്ടാകും. ചികിത്സയ്ക്കാപ്പം ഗവേഷണത്തിനാവശ്യമായ ഫീഡര്‍ യൂണിറ്റായും ആശുപത്രി പ്രവര്‍ത്തിക്കും. തസ്തിക സൃഷ്ടിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുഗമമാക്കുന്നതിനായി ജൂലൈ 15 മുതല്‍ ഒ.പി. വിഭാഗം ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റ് ഏറ്റെടുക്കാനും യോഗത്തില്‍ ധാരണയായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, ഉന്നതവിദ്യാഭ്യസ സെക്രട്ടറി ബി. ശ്രീനിവാസ്, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, രജിസ്ട്രാര്‍ എം.ആര്. ഉണ്ണി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എം.ജി സര്‍വകലാശാല സൂപ്പര്‍ സ്പെഷാല്‍റ്റി ആശുപത്രി ഉദ്ഘാടനം 28 ന്
0
Share.