ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായനാ വാരാഘോഷം ഇന്ന്(ജൂണ്‍ 25) സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30ന് പൂയപ്പള്ളി ഗവണ്മന്റ് ഹൈസ്കൂളില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന് ഉദ്ഘാടനംചെയ്യും. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വസന്തകുമാരി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പി എസ് പ്രദീപ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി നടയ്ക്കല്‍ ശശി, സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ് രാധ, പി ടി എ പ്രസിഡന്റ് എം ബി പ്രകാശ്, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെക്രട്ടറി ജി ആര് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വായനാവാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍ റഷീദ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വായനാ വാരാഘോഷത്തിന് ഇന്ന് സമാപനം
0
Share.