ഓപ്പറേഷന് അടുക്കള: കാര്ഷിക യജ്ഞത്തിന് ഇന്ന് ജില്ലയില് രജിസ്ട്രേഷന് തുടങ്ങും

0

ഓരോ വീടിനും ഓരൊ അടുക്കളത്തോട്ടം എന്ന മുദ്രാവാക്യവുമായി ജില്ല സമ്പൂര്‍ണ ജൈവ കാര്‍ഷിക യജ്ഞം ‘ഓപ്പറേഷന്‍ അടുക്കള’യ്ക്കുളള രജിസ്‌ട്രേഷന്‍ ഇന്ന് (ജൂണ്‍ 25) തുടങ്ങും. ജില്ലയില്‍ നാലുകേന്ദ്രങ്ങളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോമുകള്‍ ലഭിക്കും. ജൂലൈ ആറിനകം ഇവ അതത് കേന്ദ്രങ്ങളില്‍ മടക്കിനല്കണം. കളക്‌ട്രേറ്റില്‍ താഴെനിലയിലുളള ‘സുതാര്യ കേരളം’ സെല്‍, എറണാകുളത്ത് ജി.സി.ഡി.എ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹൈക്കോടതിക്കടുത്തുളള സി.എം.എഫ്.ആര്‍.ഐ എന്നിടവിടങ്ങളില്‍ ഫോറം ലഭിക്കും. കുടുംബശ്രീ യൂണിറ്റുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും വ്യക്തികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. സ്വന്തം കൃഷിയിലൂടെ സുരക്ഷിത ഭക്ഷണം ശീലമാക്കുന്നതിന്റെ ഭാഗമായുളള ജൈവ കാര്‍ഷിക യജ്ഞത്തില്‍ എല്ലാ വിഭാഗത്തിന്റെയും സഹകരണമുണ്ടാകണമെന്ന് ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ മുഴുവന്‍ സംഘടനകളുടെയും പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തി ജില്ല ഭരണകൂടത്തിന്റെയും ജി.സി.ഡി.എ യുടെയും നേതൃത്വത്തിലാണ് ‘ഓപ്പറേഷന്‍ അടുക്കള’ തുടങ്ങുന്നത്. കൊച്ചി നഗരത്തില്‍ കൃഷിക്കാവശ്യമായ ഗ്രോബാഗുകള്‍ സജ്ജമാക്കി നല്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളെ പരിശീലനം നല്കി പ്രാപ്തരാക്കും. ഭൂമി ലഭ്യമായ കേന്ദ്രങ്ങളിലും സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമിയിലും നേരിട്ടുളള കൃഷിയാണ് നടത്തുക. കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷന്‍, വിദ്യാഭ്യാസ സ്ഥാപനം, ക്ലബ്, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ക്കും ആവശ്യമായ പരിശീലനം നല്കും. പരിശീലനം ആവശ്യമായവരുടേതുള്‍പ്പെടെയുളളവരുടെ പട്ടിക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകും. നാലുകേന്ദ്രങ്ങളിലും ലഭിച്ച അപേക്ഷകള്‍ ക്രോഡീകരിച്ച് ജൂലൈ ഏഴിന് ജില്ല കളക്ടറുടെ അധ്യക്ഷതയില യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് അന്തിമ രൂപം നല്കും.

Share.

About Author

Comments are closed.