കനകക്കുന്നില്‍ വിസ്മയം

0

കാനനസംഗമത്തിന്‍റെ ഭാഗമായി കനകക്കുന്നില്‍ പതിനെട്ട് സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തി അഞ്ഞൂറുപേര്‍പങ്കെടുക്കുവാന്‍ തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്.  വനമേഖലയില്‍ താമസിക്കുന്നവരുടെ ജീവിതശൈലികളും അടിസ്ഥാന കലകളും വനവിഭവങ്ങളും ആദിവാസി കോളനികളും അദിവാസി ഉത്പന്നങ്ങളും വനാന്തരങ്ങളില്‍ നിന്നും ശേഖരിക്കുന്ന തേനുകളും പ്രാചീന അന്പെയ്ത്തു മത്സരവും ആദിവാസികള്‍ കൃഷി ചെയ്യുന്ന ജൈവകുരുമുളക്, ഏലം എന്നിവയും ചന്ദനതൈലം ഈഞ്ച എന്നിവയും ഭക്ഷ്യവസ്തുക്കള്‍, പഴവര്‍ഗ്ഗങ്ങളും കിഴങ്ങു വര്‍ഗ്ഗങ്ങളും മറയൂര്‍ ശര്‍ക്കര, വിവിധ തരം ഭക്ഷ്യ ഉത്പന്നങ്ങളും നാടന്‍ കലാരൂപങ്ങളും 18 മുതല്‍ 22 വരെ കനകക്കുന്നിനെ വിസ്മയമാക്കിയിരിക്കുകയാണ്.  കൂടാതെ 350 ഓളം കലാകാരന്മാരെ ഉള്‍പ്പെടുത്തി കാനനസംഗമം നാട്ടറിവുകള്‍ എന്ന കലാരൂപവും നിശാഗന്ധിയില്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ അരങ്ങേറി

റിപ്പോര്‍ട്ട്, ഫോട്ടോ – ഇന്ദുശ്രീകുമാര്‍

Share.

About Author

Comments are closed.