ഇ സ്റ്റാമ്പിംഗ് സീപ്ലെയിന് പദ്ധതി നടപ്പാക്കും ഉമ്മന് ചാണ്ടി.

0

കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിനെ പ്രതിപക്ഷം വിലയിടിച്ചു കാണിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗെയിംസ് നടത്തിപ്പില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത് പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും അവര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ബാര്‍ കോഴക്കേസില്‍ 309 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ട് ഒരാള്‍ പോലും മൊഴി എതിരായി പറഞ്ഞിട്ടില്ല. സീപ്ലെയിന്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു. മുദ്രപത്ര നിയമഭേദഗതിക്ക് അംഗീകാരവും നല്‍കി. ഇനി മുതല്‍ ഇ സ്റ്റാമ്പിംഗ് ആയിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുക. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മാലിന്യ നിര്‍മാര്‍ജന പ്രക്രിയകളും ശക്തമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആരോഗ്യ വകുപ്പ് നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ സേവന കാലാവധി നീട്ടി നല്‍കാനും തീരുമാനമായി. കാലവര്‍ഷത്തെ തുടര്‍ന്നുള്ള കടലാക്രമണം നേരിടുന്നതിന് പദ്ധതി തയ്യാറാക്കാനും തീരുമാനമായി. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതിയെയും നിയോഗിച്ചു. മുന്‍ ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ ആയുര്‍വേദ ബ്രാന്‍ഡ് അംബാസിഡറാക്കാനും തീരുമാനമായാതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Share.

About Author

Comments are closed.