ഫിറ്റ് ജീന്സ് ധരിച്ച് യുവതി ആശുപത്രിയിലായി

0

ഒട്ടിനില്‍ക്കുന്ന ജീന്‍സ് ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ആസ്‌ട്രേലിയയില്‍ യുവതി ശരീരത്തില്‍. സ്‌കിന്‍ ഫിറ്റ് ജീന്‍സ് ധരിച്ച ആശുപത്രിയിലായി . അഡലൈഡ് സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയാണ് ആശുപത്രിയിലായത്. ഇവരുടെ പേര് പുറത്തു വിട്ടിട്ടില്ല.സ്‌കിന്‍ ഫിറ്റ് ജീന്‍സ് ധരിച്ച് വീട്ടില്‍ ഇരുന്ന് ഏറെ സമയം ജോലി ചെയ്തു കൊണ്ടിരുന്ന യുവതിക്ക് കാലിന് മരവിപ്പനുഭവപ്പെട്ട് വീഴുകയായിരുന്നു. ഈ സമയം അവരുടെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. അനങ്ങാനാകാതെ മണിക്കൂറുകള്‍ അവിടെ കിടക്കുകയായിരുന്ന അവര്‍ പിന്നീട് റോഡിലേക്ക് ഇഴഞ്ഞ് നീങ്ങി സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയായിരുന്നു. റോഡരികില്‍ കിടന്ന യുവതിയെ ടാക്‌സിക്കാരനാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏറെ സമയം ഇറുകിപ്പിടിച്ച ജീന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഞരമ്പുകള്‍ക്കും പേശികള്‍ക്കും ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. യുവതിയുടെ ശരീരത്തില്‍ നിന്നും ജീന്‍സ് നീക്കാന്‍ ഡോക്ടര്‍മാര്‍ ഏറെ പണിപ്പെട്ടിട്ടും സാധിച്ചില്ല. തുടര്‍ന്ന് ജീന്‍സ് മുറിച്ച് മാറ്റുകയായിരുന്നു. നാല് ദിവസത്തോളമാണ് അവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. ഈ ദിവസങ്ങളിലെല്ലാം കഠിന വേദന സഹിക്കുകയായിരുന്നു.കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥയാണ് യുവതിക്ക് ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇറുകിക്കിടക്കുന്ന വസ്ത്രം ധരിക്കുന്നവര്‍ ഏറെ സമയം അത് ധരിച്ച് ഇരിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share.

About Author

Comments are closed.