മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫുല്‍ ബിദ്വായ്(66) അന്തരിച്ചു. ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ആംസ്റ്റര്‍ഡാമില്‍ വച്ചായിരുന്നു അന്ത്യം. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏറെക്കാലം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച പ്രഫുല്‍ ബിദ്വായ് ഫ്രണ്ട്ലൈന്, ഹിന്ദുസ്ഥാന്‍ ടൈംസ്, റീഡിഫ് ഉള്‍പ്പടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു.
ദി ഗാര്ഡിയന്(ലണ്ടന്‍), ദി നേഷന്‍(ന്യൂയോര്‍ക്ക്) തുടങ്ങി ഇന്ത്യക്ക് പുറത്തുമുള്ള ദിനപത്രങ്ങളിലും പതിവായി എഴുതാറുണ്ടായിരുന്നു. പരിസ്ഥിതി, രാഷ്ട്രീയം, ശാസ്ത്ര സാങ്കേതികം, ആണവനിര്‍വ്യാപനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ അദ്ദേഹം തന്റെ പംക്തികളിലൂടെ പങ്കുവെച്ചിരുന്നു. ഇന്ത്യപാക് സമാധാന ശ്രമങ്ങളുടെ പ്രധാന വക്താക്കളില്‍ ഒരാളായിരുന്നു. സമാധാന ദൗത്യങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് സീന്‍ മക്െ്രെബഡ് പുരസ്കാരം ലഭിച്ചു. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ കോളമിസ്റ്റായിട്ടാണ് അദ്ദേഹം പംക്തി തുടങ്ങുന്നത്. ബിസിനസ് ഇന്ത്യ, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ടൈംസ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളില്‍ 1981 മുതല്‍ 1993 വരെ പ്രവര്‍ത്തിച്ചു.
പ്രഫുല്‍ ബിദ്വായ് അന്തരിച്ചു, ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചത്
0
Share.