അരുവിക്കര ബിജെപിയുടെയും യുഡിഎഫിന്‍റെയും ലക്ഷ്യം ഒന്ന് – മാത്യു ടി തോമസ്

0

തിരുവനന്തപുരം – ബിജെപിയുടെയും യുഡ‍ിഎഫിന്‍റെയും ലക്ഷ്യം ഒന്നു തന്നെയാണെന്ന് ജനതാദള്‍ (എസ്) ലെ മുന്‍മന്ത്രിയായ മാത്യു ടി തോമസ് പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ അരുവിക്കരയ്ക്ക് ചുറ്റും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുവിക്കരയില്‍ ഒരു രാഷ്ട്രീയ പരീക്ഷണമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ ജനങ്ങളുടെ വിജയമാണെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പൊതുപ്രവര്‍ത്തകന്‍റെ വിശ്വാസതയെയാണ് അവിടത്തെ പ്രസക്തി. ഇത് ചാണ്ടി സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന ഒരു പ്രഹരമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. വിജിലന്‍സ് അന്വേഷണമില്ലാത്ത ഒരു മന്ത്രിയെ പറയാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ മറുപടിയില്ലാത്ത അവസ്ഥയാണ്. അഴിമതിയുടെ കെട്ടഴിഞ്ഞതിന്‍റെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയുടെയും സഹപ്രവര്‍ത്തകരുടെയും പ്രതിഛായ മങ്ങിത്തുടങ്ങി. മാത്രമല്ല കേരളം അഴിമതിയുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും കേസില്‍ പ്രതികളായാല്‍ അവര്‍ പറയും ഈ കേസില്‍ പങ്കെടുത്തവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന്. പറയുന്പോള്‍ വേണ്ടപ്പെട്ടവര്‍ അവര്‍ക്ക് പണം എത്തിച്ചുകൊടുക്കുന്ന ഒരു പ്രവണത ഇപ്പോഴും നടക്കുന്നു. സോളാല്‍ കേസിലെ സരിതയെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു. കേരളത്തില്‍ പരിപൂര്‍ണ്ണമായി നിയമത്തെ വഴിതെളിയിച്ചു വിടുകയാണ് ഇതിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണെന്ന് ജനതാദള്‍ നേതാവ് കുറ്റപ്പെടുത്തി.

യുഡിഎഫിന്‍റെ നയത്തെ അട്ടിമറിക്കുവാനാണ് സര്‍ക്കാരിന്‍റെ രണ്ടുമന്ത്രിമാര്‍ ശ്രമിക്കുന്നത്.  അവരുടെ പേരിലും അഴിമതി ആരോപണം നിലനില്‍ക്കുകയാണ്. ഈ മന്ത്രിമാരാണ് മദ്യനയത്തിലും ഇടപെട്ടതെന്ന് സംശയിക്കുന്നു.

വിഴിഞ്ഞം പദ്ധിതയില്‍ അദാനിയെ എത്തിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമാണെന്ന് മുന്‍മന്ത്രി ആരോപിച്ചു. അദാനിയും സോണിയാഗാന്ധിയും ഒരു എംപിയും ചേര്‍ന്ന് ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദാനിയെ വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കുവാന്‍ അനുവദിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. കാരണം സാന്പത്തികത്തിന്‍റെ പ്രശ്നമാണ്. ചര്‍ച്ച ചെയ്തതെന്നും മാത്യു ടി തോമസ് പറഞ്ഞു.

ജനതാദളില്‍ ആരു വന്നാലും ഞങ്ങള്‍ സ്വീകരിക്കും. അതേസമയം ഈ സര്‍ക്കാരിന്‍റെ കൂടെ നിന്ന്ട്ട് അവസാനഘട്ടത്തില്‍ പാര്‍ട്ടിയില്‍ ചേരാന്‍ വന്നാല്‍ ആരേയും അനുവദിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  പ്രസ് ക്ലബ് പ്രസിഡന്‍റ് അജിത്കുമാര്‍ സ്വാഗതം ചെയ്തു.

Share.

About Author

Comments are closed.