തിരുവനന്തപുരം – കേരളീയ ക്ഷേത്ര സോപാനങ്ങളിലെ ഒരു ആചാരസംഗീതം മാത്രമല്ല ഇന്ന് സോപാനസംഗീതം, അതിലുപരി കേരളത്തിന്റെ ഗാനചിഹ്നമായി സോപാനസംഗീതം മാറിക്കഴിഞ്ഞു. മാതാത്മകമായ ഒരു പരിപ്രേക്ഷ്യത്തിനപ്പുറം നിലകൊള്ളുന്നതാണ് ഈ കലാരൂപം. താളനിബദ്ധമായ ഈ വാദ്യകല ദൃശ്യ-ശ്രവ്യ സങ്കലനം കൂടിയാണഅ സോപാനസംഗീതത്തെ ജനകീയവല്‍ക്കരിക്കാന്‍ വൈലോപ്പിള്ളി സംസ്കൃതിഭവന്‍ 2015 ജൂണ്‍ 25, 26, 27 തീയതികളിലായി പ്രഥമ സോപാനസംഗീതോല്‍സവം സംഘടിപ്പിക്കുന്നു.
ജൂണ്‍ 25 വ്യാഴം രാവിലെ 10 മണിക്ക് സ്കൂള്‍ കലോത്സവ വിജയിയായ കുമാരി ശീതളിന്റെ അരങ്ങുണര്ത്തലോടെ സോപാനസംഗീതോത്സവം ആരംഭിക്കും. ശ്രീ കെ. മുരളീധരന് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഹു സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. കെ.സി. ജോസഫ് സോപാനസംഗീതോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സോപാനസംഗീതത്തെ ജീവിച്ചിരിക്കുന്ന തലമുതിര്‍ന്ന ഗായകരായ ശ്രീ കൊഞ്ചിറവിള അയ്യപ്പപണിക്കര്‍, പല്ലശ്ശന ചന്ദ്രമാരാര്‍ എന്നിവരെ ബഹു. സാംസ്കാരിക വകുപ്പുമന്ത്രി ആദരിക്കും. പണ്ഢിറ്റ് രമേഷ് നാരായണന് മുഖ്യാതിഥിയായിരിക്കും. വൈലോപ്പിള്ളി സെസ്കൃതിഭവന് വൈസ് ചെയര്മാന് ശ്രീ അനില്‍ പനച്ചൂരാന്, മെന്പര് സെക്രട്ടറി ബാലു കിരിയത്ത്, നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്ക്, നിര്‍വ്വാഹകസമിതി അംഗങ്ങളായ പാറശാല വിജയന്, കെ. വിക്രമന് നായര്‍ ഭരണസമിതി അംഗങ്ങളായ ശ്രീ എന്‍.എസ്. ഐസക് ബിന്ദുരവി എന്നിവര്‍ പ്രസംഗിക്കും. സോപാനസംഗീതോത്സവം കോ ഓര്‍ഡിനേറ്റര്‍ ഞെരളത്ത് ഹരിഗോവിന്ദജന് പരിപാടി വിശദീകരിക്കും. തുടര്‍ന്ന് കൊഞ്ചിറവിള അയ്യപ്പപണിക്കര്‍, പ്രശാന്ത് വയനാട് എന്നിവര്‍ സോപാനസംഗീതം ആലപിക്കും. ഉച്ചയ്ക്ക് 2 മുതല്‍ കലാമണ്ഡലം രതീഷ് ദാസും സംഘവും മിഴാവ് ഇടയ്ക്ക വാദ്യസമന്വയമായ വാദ്യകൈരളി അവതരിപ്പിക്കും. വൈകിട്ട് 3 മണി മുതല്‍ ശ്രീ വിനോദ് കാവാലം ശ്രീ പല്ലശ്ശന ചന്ദ്രമാരാര്‍, ശ്രീ കേശവപ്പണിക്കര്‍ ശ്രീ കൃഷ്ണന് മാരാര്‍ മൂലംകോട്, മനോജ് മുതിരവിള, ശ്രീ ഹരികുമാര്‍ കൊല്ലം, അശോക് ശ്രീവരാഹം, സംഗീത് മാരാര്‍ എന്നിവര്‍ സോപാനസംഗീതാലാപനം നടത്തും.