വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയോടുള്ള മതിപ്പും രാജ്യത്ത് പണം നിക്ഷേപിക്കാനുമുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുവാനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശപര്യടനം മൂലം കഴിഞ്ഞുവെന്നത് രാജ്യം വരും കാലങ്ങളില്‍ സാന്പത്തിക പുരോഗതിയിലേക്ക് നീങ്ങും എന്നുള്ളതിന്റെ സൂചനയാണ്. ചെറുകിട അസംഘടിത വ്യവസായങ്ങള്‍ക്ക് ഉപാധിയില്ലാതെ വായ്പ നല്കാന് മുദ്ര ബാങ്ക് ആരംഭിച്ചതുവഴി കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കും സ്വച്ച് ഭാരത പദ്ധതി പ്രകാരം രാജ്യത്ത് സന്പൂര്ണ്ണ ശുചിത്വ ടോയ് ലറ്റ് നടപ്പിലാക്കി. ആരോഗ്യരംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുവാന്‍ തുടക്കം കുറിച്ചിരിക്കുകയാണ്.
കറകളഞ്ഞ വ്യക്തിത്വത്തിനുടമയും തിളക്കമാര്‍ന്ന രാഷ്ട്രീയ നേതൃത്വവുമായ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വിജയിച്ചുവന്നാല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കൊപ്പം അവരില്‍ ഒരാളായി പ്രവര്‍ത്തിക്കുകയും അഴിമതിക്കും സ്വജനപക്ഷപാതത്തിനെതിരെയും പുതിയ വികസന കാഴ്ചപ്പാടോടെ കേരള നിയമസഭയില്‍ വ്യത്യസ്തമായ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കുവാനും ഭാരതം നയിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിളക്കമാര്‍ന്ന ഭരണനേട്ടങ്ങള്‍ കേരളത്തില്‍ പ്രതിഫലിപ്പിക്കുവാനും ഓ രാജഗോപാല്‍ വിജയിച്ചുവരേണ്ടത് ആവശ്യമാണ്.,
സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്‍.ഡി.എ. കണ്‍വീനറായ കാലം മുതല്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജനതാദള്‍ പൈതൃകം ഉള്‍ക്കൊള്ളുന്ന സോഷ്യലിസ്റ്റ് ജനതാദള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് അരുവിക്കരയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു.
പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ എംപി. ജോയ്, സംസ്ഥാന സെക്രട്ടറി പി.കെ. ജനാര്‍ദ്ദനനന്‍, ജില്ലാ പ്രസിഡന്റ് കെ. രതീശ് എന്നിവര്‍ പങ്കെടുത്തു.