പനത്തുറയില് കടലാക്രമണം

0

പനത്തുറയില്‍ കാലവര്‍ഷം കനത്തതോടുകൂടി അതിശക്‌തമായ കടലാക്രമണം. പനത്തുറ സുബ്രഹ്‌മണ്യ ക്ഷേത്രവളപ്പിലെ നാഗരാജാ ക്ഷേത്രത്തിലും കമ്മിറ്റി ഓഫീസിലും വെള്ളം കയറി. ക്ഷേത്രത്തിന്റെ മുന്നില്‍ സ്‌ഥാപിച്ചിരിക്കുന്ന കരിങ്കല്‍ ഭിത്തികളുടെ അടിയിലെ മണ്ണൊലിച്ചുപോയി. പനത്തുറ മുസ്ലിം പള്ളിയിലും ശക്‌തമായ കടലാക്രമണമാണുണ്ടായത്‌. പനത്തുറയിലെ റോഡ്‌ കടലാക്രമണത്തില്‍ തകര്‍ന്നുപോയി. കുട്ടികള്‍ക്കും. ഇവിടെ കടലാക്രമണം തടയാന്‍ എട്ടു പുലിമുട്ടുകള്‍ അനുവദിച്ചെങ്കിലും ഒരു പുലിമുട്ടു മാത്രമാണ്‌ പനത്തുറയ്‌ക്ക് ലഭിച്ചത്‌. ബാക്കി ഏഴ്‌ പുലിമുട്ടുകളും മറ്റു സ്‌ഥലങ്ങളിലേക്ക്‌ മാറ്റുകയായിരുന്നു. പനത്തുറയ്‌ക്ക് കിട്ടിയ ഒരു പുലിമുട്ട്‌ തോട്ടുമുക്കിനു സമീപമാണ്‌ സ്‌ഥാപിച്ചത്‌അതാകട്ടെ തകര്‍ന്ന നിലയിലും. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പനത്തുറയിലെ കടലാക്രമണത്തിന്‌ പരിഹാരം കാണാന്‍ മുതിരുന്നില്ലെന്ന ആക്ഷേപം നാട്ടുകാര്‍ക്കിടയില്‍ ശക്‌തമാണ്‌. തോട്ടുമുക്ക്‌ പൊഴിക്കരയില്‍ കടലും നദിയും ഒന്നിക്കുന്ന സ്‌ഥലത്ത്‌ കടലാക്രമണം അതിശക്‌തമാണ്‌. വീടുകളിലേക്ക്‌ തിരമാലകള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു..

Share.

About Author

Comments are closed.