ശംഖുംമുഖം സബ് ഡിവിഷനില്‍ പോലീസ് നടത്തിയ വ്യാപകമായ കഞ്ചാവ് വേട്ടയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ മൂന്നു പേര് പിടിയിലാവുകയും വില്‍പ്പനയ്ക്കായി സൂക്ഷിച്ച മൂന്നു കിലോ 900 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡുകളില് സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശി മനതാ പ്രധാന് (22), ശുശാന്ത് ബേരാ (21) എന്നിവരെ അറസ്റ്റുചെയ്തു