അമിത പലിശക്കാര്‍ക്കെതിരെ സംസ്ഥാനത്ത് നടത്തിവരുന്ന ഓപ്പറേഷന് കുബേര രണ്ടാം ഘട്ടം ഫലപ്രദമായ രീതിയില്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ പുറപ്പെടുവിച്ചു. ‘8547546600’എന്ന നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കാവുന്നതാണ്. ഈ നമ്പര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ആസ്ഥാന ഓഫീസുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലാ പോലീസ് മേധാവിമാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഫോണ്‍ നമ്പര്‍, ഇമെയില്‍, വാട്സ്ആപ്പ് നമ്പര്‍ എന്നിവ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ഇതു സംബന്ധിച്ച് ലഭിക്കുന്ന കേസുകള്‍ സയമബന്ധിതമായി തീര്‍പ്പാക്കുകയും വേണം. ജനമൈത്രി പോലീസ് ബ്ലേഡ് മാഫിയകളെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തി വസ്തുതകള്‍ പരിശോധിക്കണം എന്നതും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് വിവിധ തലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓപ്പറേഷന് കുബേര രണ്ടാം ഘട്ടം സംബന്ധിച്ച് നല്‍കിയിട്ടുള്ളത്.
ഓപ്പറേഷന് കുബേര : 2 ഘട്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
0
Share.