ലാലിസത്തിനു നൽകിയ പണം കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നു

0

മോഹൻലാലിന്റെ മ്യൂസിക് ബാൻഡായ ലാലിസത്തിനു നൽകിയ പണം കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനു ഉപയോഗിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് ലാലിസം പരിപാടി അരങ്ങേറിയത്. എന്നാൽ പരിപാടി മോശമായതിനെ തുടർന്ന് വിവാദങ്ങളുയർന്നിരുന്നു.ഇതേത്തുടർന്ന് ലാലിസത്തിനു സർക്കാർ നൽകിയ പണം മോഹൻലാൽ തിരിച്ചേൽപ്പിച്ചിരുന്നു. 1,63,77,600 രൂപയാണ് പരിപാടിക്കുവേണ്ടി ബാന്‍ഡ് കൈപ്പറ്റിയത്. പിന്നീട് സ്പീഡ് പോസ്റ്റ് വഴി ലാല്‍ 1.63 കോടിയുടെ ചെക്ക് സര്‍ക്കാരിന് അയക്കുകയാണ് ചെയ്തത്.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതിഫലം വാങ്ങാതെ ദേശീയ ഗെയിംസിനായി പ്രവര്‍ത്തിക്കുമ്പോഴാണ് ലാല്‍ പണം വാങ്ങുന്നതെന്നും മോഹൻലാലിനെതിരെ വിമർശനമുണ്ടായിരുന്നു. എന്നാൽ തനിക്കു പ്രതിഫലമായിട്ടല്ല ഷോയുടെ നടത്തിപ്പിനും ഷോയിലെ മറ്റു കലാകാരന്‍മാരുടെ ചെലവിനും വേണ്ടിയാണ് പണം വാങ്ങിയതെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

Share.

About Author

Comments are closed.