ദമ്മാം.വാഹനാപകടത്തില്‍ മരണപ്പെട്ട പ്രവാസിമലയാളിയുടെ പറക്ക മുറ്റാത്ത മക്കള്‍ക്ക് കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ധന സഹായം.കൊല്ലം ജില്ലയിലെ കൊല്ലൂര്‍ വിള പള്ളിമുക്ക് സ്വദേശി പാലില്‍ തെക്കേതില്‍ റഫീഖിന്റെ നിര്‍ധന രായ മക്കള്‍ക്കാണ് പാലക്കാട് കെ.എം.സി.സി ധന സഹായം നല്‍കിയത്. ജില്ലാ കമ്മിറ്റി സമാഹരിച്ച മൂന്നു ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിനു വേണ്ടി കൊല്ലം ജില്ലാ കെ.എം.സി.സി സാരഥി നവാബ് ഏറ്റു വാങ്ങി. കെ.എം.സി.സി നേതാക്കളായ ടി.എം.ഹംസ,ഖാലിദ് തെങ്കര,ബഷീര്‍ ബാഖവി,ജാബിര്‍ മണ്ണാര്‍ക്കാട് ,ഷബീര്‍ തേഞ്ഞിപ്പലം,സംബന്ധിച്ചു. ധന സമാഹരണത്തിന് നേതൃത്വം നല്കിയ ഖാലിദ് മാസ്റ്ററെ ചടങ്ങില്‍ അഭിനന്ദിച്ചു. ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ റഫീഖും സഹപ്രവര്‍ത്തകരും ഉംറ തീര്‍ഥാടനത്തിനിടെ താ ഇഫില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്.ഇവര്‍ യാത്ര ചെയ്തിരുന്ന ഇന്നോവ കാര്‍ ടയര്‍പൊട്ടി മറിയുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 26 നായിരുന്നു ദുരന്തം. അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ റഫീഖ് മരണപ്പെടുകയും സഹപ്രവര്ത്തകന് മണ്ണാര്‍ക്കാട് സ്വദേശി ഷൌക്കത്തിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് താഇഫ് കെ.എം.സി.സി യുടെ നേതൃത്വത്തില്‍ ഷൗക്കത്തിനെ വിദഗ്ദ ചികിത്സക്കായി സ്വദേശത്തേക്ക് കൊണ്ടു പോകുകയും . കൊല്ലൂര്‍ വിള പള്ളിമുക്ക് പാലില്‍ തെക്കേതില്‍ അബ്ദുല്‍ റഷീദിന്റെ മകനാണ് മരണപ്പെട്ട റഫീഖ്. മുഹമ്മദ് അദ്നാന് (7)ആലിയ (5 )എന്നിവരാണ് മക്കള്‍.
സൗദിയില്‍ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം
0
Share.