പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നിലവാരത്തകര്‍ച്ചയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആരോപിച്ചു. കഴിഞ്ഞ ദിവസം ആന്ണണിക്കെതിരെ വിഎസ് നടത്തിയ പദപ്രയോഗത്തെ അപലപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ആന്റണിക്കെതിരെയുള്ള വിഎസിനെതിരെയുള്ള വാക്കുകള്‍ സൂചിപ്പിക്കുന്നതെന്നും സുധീരന് പറഞ്ഞു. തെറ്റായ പദപ്രയോഗം പിന്‍വലിച്ച് പൊതുവേദിയില്‍ അദ്ദേഹം വിഎസ് മാപ്പ് പറയണമെന്ന് സുധീരന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അഴിമതിക്കാര്‍ക്ക് മുന്നില്‍ ചൂട്ടുപിടിച്ചോടുന്ന ആറാട്ടുമുണ്ടനാണ് ആന്റണിയെന്നും കേരളത്തിലെ ജനങ്ങളെ വെട്ടി വില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഇറച്ചികടയിലെ അറവുകാരനാണ് സുധീരനെന്നുമാണ് കഴിഞ്ഞ ദിവസം വി.എസ് ശക്തമായ ഭാഷയില്‍ പരാമര്‍ശിച്ചത്.
വളരെ തരം താണ പരാമര്‍ശമാണ് വി.എസ് നടത്തിയത്. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഇതിന് യു.ഡി.എഫ് മറുപടി നല്‍കിയിട്ടില്ല. കൊല്ലത്ത് പിണറായിക്ക് എന്നതു പോലെ അരുവിക്കരയില്‍ വി.എസ്സിനും ജനം മറുപടി നല്‍കും. പ്രതിപക്ഷ നേതാവെന്ന സ്ഥാനത്ത് വി.എസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു. ഇക്കാര്യം അദ്ദേഹത്തിനും അറിയാം.വി.എസിന്റെ അവസ്ഥ ഒരു നേതാവിനും ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആവശ്യം വരുമ്പോഴൊക്കെ സിപിഎം വി.എസിനെ ഉപയോഗിക്കുകയാണ്. വി.എസും ചില ലക്ഷ്യങ്ങള്‍ വച്ചാണ് മുന്നോട്ട് പോകുന്നതെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.