അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

0

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവും ബോധവത്കരണത്തിന്‍റെയും സെമിനാര്‍ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ കേരളാ പോലീസിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു. സ്റ്റുഡന്‍റ് പോലീസിന്‍റെ ഗാര്‍ഡ് ഓഫ് ഓണര്‍ ആഭ്യന്തരവകുപ്പ് മന്ത്രിക്ക്  നല്‍കിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ലഹരി വിരുദ്ധ കേരളം ഉത്ഘാടനം ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി കേരളത്തില്‍ ലഹരി ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടിയും നിറുത്തലാക്കുന്നതിനു വേണ്ടിയും ഗവണ്‍മെന്‍റ് നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുന്നതും കലാലയങ്ങളിലെ ഹോസ്റ്റലുകളിലും വ്യാപകമായ റെയ്ഡുകള്‍ നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മയക്കുമരുന്ന് നിശാപാര്‍ട്ടികള്‍ നിറുത്തലാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി നിയമനടപടികളും സ്വീകരിക്കും. ഇവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്ന നിയമനടപടികളിലേക്ക് നിയമഭേദഗതി ചെയ്യുവാന്‍ കേന്ദ്ര ഗവണ്‍മെന്‍റിനോ ആവശ്യപ്പെടുമെന്നു അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമപ്പെടുവാന്‍ സാധ്യമല്ലാത്ത രീതിയില്‍ ബോധവത്കരണം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ലഹരി വസ്തുക്കള്‍ യുവതലമുറയെ ആകര്‍ഷിക്കപ്പെടുന്നത് തടയുവാന്‍ നിരവധി പദ്ധതികള്‍ ആരോഗ്യവകുപ്പും പോലീസും എക്സൈസിന്‍റെയും പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കേരള സമൂഹത്തിലെ സ്കൂള്‍ കോളേജ് ക്യാന്പസുകളില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം കൂടുതലായി വരുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് തടയുവാനായി കേരള പോലീസ് ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഉത്ഘാടന പ്രസംഗത്തിന്‍റെ സമഗ്രമായ ശബ്ദരേഖ നിങ്ങള്‍ക്ക് കേള്‍ക്കാം.

 

Share.

About Author

Comments are closed.