അരുവിക്കര – തെരഞ്ഞെടുപ്പ് കഴിയുന്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റം വരും – വി.എം. സുധീരന്‍

0

തിരുവനന്തപുരം – അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ആരുവിക്കരയ്ക്ക് ചുറ്റും എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.  യുഡിഎഫില്‍ ഒറ്റമനസ്സോടെ, ഒറ്റപാര്‍ട്ടിയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ യാതൊരു പ്രശ്നവുമില്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഇത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നതിന്‍റെ സൂചനയാണ്.  അരുവിക്കരയില്‍ കാര്‍ത്തികേയനോടുള്ള ബഹുമാനവും, ആദരവും പ്രകടിപ്പിച്ചുകൊണ്ടും ഒറ്റ മനസ്സോടെയാണ് ജനങ്ങള്‍ ശബരിനാഥിനെ പിന്‍തുണയ്ക്കുന്നത്. അതേസമയം എല്‍ഡിഎഫിന്‍റെ കണക്കു കൂട്ടല്‍ തെറ്റുകയും അവരുടെ സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്നാണ് ഇപ്പോഴത്തെ സാഹചര്യം. കാര്‍ത്തികേയന്‍ അരുവിക്കരയില്‍ പൊതുവിഷയങ്ങളില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഇത് ജനമനസ്സുകളില്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും, ജനകീയ പദ്ധതികള്‍ നടപ്പാക്കുന്നതിലും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അംഗീകാരവും അരുവിക്കര തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് ചൂണ്ടിക്കാണിക്കുന്നു.

എല്‍ഡിഎഫിന്‍റെയും ബിജെപിയുടെയും ഫാസിസ്റ്റ് പ്രവര്‍ത്തനം ദേശീയതലത്തിലും വ്യാപിച്ചിട്ടുണ്ട്. ബിജെപി ദേശീയതലത്തിലാണ് വര്‍ഗ്ഗീയതയ്ക്ക് വഴി തെളിയിക്കുന്നത്. വര്‍ഗ്ഗീയ മതേതര ആശയങ്ങളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്പോള്‍, അതിനെതിരെ പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ പറ്റുകയുള്ളൂ. ഇത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സിനെ കേന്ദ്രീകരിച്ചാണ് മതേതരത്വ ആശയങ്ങള്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മതേതര വാദിയായി പ്രവര്‍ത്തിക്കുന്ന സിപിഎം അവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നില്ല. അതിനുദാഹരണമാണ് ബംഗാളിലെ അവസ്ഥ ശരിവയ്ക്കുകയാണ്.  ജനങ്ങളില്‍ നിന്നും അവര്‍ അകലുന്നുവെന്ന് അവരുടെ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതും സിപിഎം സമ്മതിക്കുന്നു. അക്രമരാഷ്ട്രീയത്തിന്‍റെ പാതയാണ് സിപിഎം ഇപ്പോഴും അനുവര്‍ത്തിക്കുന്നതെന്ന് കെപിസി.സി. പ്രസിഡന്‍റ് ആരോപിച്ചു. ഉദാഹരണത്തിന് കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചത് അക്രമരാഷ്ട്രീയത്തിന്‍റെ തുടര്‍ച്ചയായാണ് കാണുന്നത്. അരുവിക്കരയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മാത്രമല്ല, പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനവും വിലയിരുത്തി വോട്ട് നല്‍കുമെന്ന് സുധീരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിയമസഭ സ്തംഭിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇത് ജനങ്ങളുടെ പുരോഗതിക്കു വേണ്ടിയുള്ള ചര്‍ച്ചകളാണ് നിയമസഭയില്‍ നടക്കുന്നത്. നിയമസഭ സ്തംഭിപ്പിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റുകയില്ല. ഇതും ജനങ്ങള്‍ വിലയിരുത്തുമെന്ന് മുന്‍സ്പീക്കര്‍ സുധീരന്‍ ആരോപിച്ചു. നിയമസഭയിലും പ്രതിപക്ഷം കായികബലം പ്രയോഗിച്ചാണ് നിയമസഭ സ്തംഭിപ്പിക്കുന്നത്. ഇത് ജനാധിപത്യത്തെ തകര്‍ക്കുവാനേ ഉതകൂ. ഈ വിഷയവും അരുവിക്കരയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് അദ്ദേഹം  പറഞ്ഞു.

1977 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും സഖ്യത്തിലായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. അതുപോലെ തന്നെ ആണവക്കരാറിലും ബിജെപിയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കുവാന്‍ ശ്രമിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല. അഴിമതിയെക്കുറിച്ച് പറയുന്ന സിപിഎം മുന്‍ അഖിലേന്ത്യാ സെക്രട്ടറി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി മൂന്നാം മുന്നണി ഉണ്ടാക്കി. കോടതിവിധിയിലൂടെ അഴിമതി അരോപണത്തിന് വിധേയയായി ജയിലില്‍ കിടന്ന ജയലളിതയെ കൂട്ടുപിടിച്ച സിപിഎം എന്തടിസ്ഥാനത്തില്‍ അഴിമതിയാരോപണം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഒരു രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യാത്ത ഹീനമായ നടപടിയാണ് സിപിഎം നേതാവ് വി.എസ് അച്ചുതാനന്ദനോട് കാണിക്കുന്നത്. അരുവിക്കര തെരഞ്ഞെടുപ്പ് കഴിയുന്പോള്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു യോഗങ്ങളില്‍ ആളെ കൂട്ടാനാണ് വി.എസിനെ വിളിക്കുന്നതെന്നും വിഎം സുധീരന്‍ കളിയാക്കി പരാമര്‍ശിച്ചു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ നിന്നും വി.എസ് കരഞ്ഞുകൊണ്ടാണ് വേദിയില്‍ എത്താതെ പുറത്തുപോയതെന്ന് സുധീരന്‍ ആവര്‍ത്തിച്ചു പറഞ്ഞു.  അരുവിക്കര തെരഞ്ഞെടുപ്പ് കഴിയുന്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുമെന്ന സന്തോഷത്തോടെയാണ് പ്രസിഡന്‍റ് മടങ്ങിയത്.  ക്ലബ്ബ് പ്രസിഡന്‍റ് അജിത്കുമാര്‍ സ്വാഗതവും നിസ്സാര്‍ നന്ദിയും പറഞ്ഞു.

Share.

About Author

Comments are closed.