പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് ചലച്ചിത്ര താരവും ബി.ജെ.പി അനുഭാവിയുമായ നടന് സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. വളരെ ശക്തമായ വാക്കുകളോടെയാണ് സുരേഷ് ഗോപിയോട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. നിങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല, എന്താ നിങ്ങള്‍ കരുതിയത്, വഴിയേ പോകുന്ന എല്ലാവര്ക്കും കേറി നിരങ്ങാമെന്ന സ്ഥലമാണോ ഇതെന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി അപമാനിതനായി സുരേഷ് ഗോപി പുറത്തേക്ക് പോയി. സുരേഷ് ഗോപി എന്‍.എസ്.എസിന്റെ ബന്ധുവല്ലെന്നും പ്രതിനിധി സമ്മേളനത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയത് ശരിയായില്ലെന്നു പറഞ്ഞ സുകുമാരന്‍ നായര്‍ തുറന്നടിച്ചു. സുരേഷ് ഗോപി ഇപ്പോള്‍ കാട്ടിയത്. അഹങ്കാരം ഒരിക്കലും എന്‍.എസ്.എസ് അംഗീകരിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.ഇന്നുരാവിലെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെയാണ് സുരേഷ് ഗോപി എത്തിയത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സുരേഷ് ഗോപിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, അതുകഴിഞ്ഞ് പ്രതിനിധി സമ്മേളനം നടക്കവെ അവിടേക്ക് പ്രവേശിച്ച സുരേഷ് ഗോപിയോട് പുറത്തുപോകാന്‍ ജനറല്‍ സെക്രട്ടറിസുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു
0
Share.