ഹൃദയം തകര്ന്നെന്ന് സുരേഷ് ഗോപി

0

വാഴപ്പള്ളിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പെരുന്നയിലെത്തുകയായിരുന്നു ഇന്ന് രാവിലെയാണ് അനുവാദമില്ലാതെ കടന്നുവന്ന നടൻ സുരേഷ്ഗോപിയെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇറക്കിവിട്ടത്. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നത്. സുരേഷ് ഗോപി. തന്നെ നായര്‍ സമുദായംഗങ്ങള്‍ ക്ഷണിച്ചിട്ടാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ പോയതെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്‍എസ്എസ് സമ്മേളന വേദിയിലേക്ക് പ്രതിനിധി സഭയിലെ ഒരാളാണ് തന്നെ വിളിച്ചുകൊണ്ടുപോയതെന്ന് സുരേഷ് ഗോപി എൻഎസ്എസിന്റെ ബജറ്റ് സമ്മേളന ഹാളില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഹൃദയം തകര്‍ന്നെന്ന് സുരേഷ് ഗോപി. ഇടവേളയാണെന്ന് പറഞ്ഞതിനാലാണ് താന്‍ സമ്മേളന സ്ഥലത്തേക്ക് പോയത്. തന്നെ കൂട്ടിക്കൊണ്ടുപോയയാളുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഹൃദയം പൊട്ടിയെന്ന് അദ്ദേഹം പറഞ്ഞു.
ജന്‍നക്ഷത്രമായതിനാല്‍ ഗുരുവായൂരില്‍ തൊഴുതു മടങ്ങുമ്പോള്‍ മന്നത്തപ്പനെ വണങ്ങാന്‍ വേണ്ടിയാണ് താന്‍ പോയത്. തനിക്ക് അബദ്ധം പറ്റിയതാണെന്നും എന്‍.എസ്.എസിനോട് വിദ്വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് അനുവാദം വാങ്ങി ഇനിയും എന്‍.എസ്.എസ് ആസ്ഥാനത്ത് പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

 

Share.

About Author

Comments are closed.