അരുവിക്കര കനത്ത പോളിങ്

0

തിരുവനന്തപുരം∙ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. വിധിയെഴുത്ത് തുടങ്ങി 1.15 ആയപ്പോഴേക്കും 47.8 ശതമാനമാണ് പോളിങ്. കനത്തമഴയെ അവഗണിച്ചും പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്. അരുവിക്കര (44.47%), ആര്യനാട് (46.04%), കുറ്റിച്ചൽ (48.54%), വിതുര (42.20%) പഞ്ചായത്തുകളിലും കനത്ത പോളിങ്ങാണ്. 154 പോളിങ് ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്. 30നു വോട്ടെണ്ണൽ.

വിജയപ്രതീക്ഷയിലാണ് മണ്ഡലത്തിൽ മൽസരിക്കുന്ന മൂന്നു പ്രധാന സ്ഥാനാർഥികളും. പോളിങ് ബൂത്തുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് നല്ല ലക്ഷണമാണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ പറഞ്ഞു. പോളിങ്ങിന് മഴതടസമാകില്ലെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. വിജയകുമാർ പറഞ്ഞു. മണ്ഡലത്തിലെ സാഹചര്യം എൽഡിഎഫിന് അനുകൂലമാണ്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് താനെന്ന് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ പറഞ്ഞു.

Share.

About Author

Comments are closed.