ഓപ്പറേഷന് അനന്ത അവസാനിപ്പിക്കുന്നു

0

ഓപ്പറേഷന്‍ അനന്ത നിര്‍ത്തുന്നു. പരിപാടി നിര്‍ത്തിയെന്ന് വരുത്താതിരിക്കാന്‍ അല്ലറ ചില്ലറ കുഴിതോണ്ടല്‍ തലസ്ഥാന നഗരത്തില്‍ പൊടി പൊടിക്കുന്നുണ്ട്ഹൈക്കോടതിയുടെ തലയില്‍ ചാരിയാണ് അനന്തയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. ഓപ്പറേഷന്‍ അനന്ത മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് റവന്യൂമന്ത്രാലയം പറയുന്നത്. ബിതജുരമേശ് കൈയ്യേറിയ ഭൂമിയുടെ അളവോ സര്‍വെ നമ്പറോ ഇല്ലാതെയാണ് സര്‍ക്കാര്‍ ബിജു രമേശിന് നോട്ടീസ് നല്‍കിയത്. ഇതിനെയാണ് അദ്ദേഹം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.ഓപ്പറേഷന്‍ അനന്തയ്ക്ക് നേതൃത്വം നല്‍കാന്‍ ഉദ്യോഗസ്ഥ പ്രമുഖരില്ലെന്നതാണ് മറ്റൊരു കാര്യം. ചീഫ് സെക്രട്ടറി ജിജിതോംസണ്‍ പ്രവര്‍ത്തനത്തില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ്. സര്‍ക്കാര്‍ തലത്തില്‍ നിന്നും അദ്ദേഹത്തിന് ഇങ്ങനെയൊരു നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് സൂചന. തിരുവനന്തപുരം ജില്ലാ കളക്ടറും പ്രവര്‍ത്തനത്തില്‍ സജീവമല്ല. ഫലമോ നഗരം കുത്തി കുഴിച്ച് കുളമാക്കി. കുഴിച്ച സ്ഥലങ്ങള്‍ നികത്താന്‍ പോലും സര്‍ക്കാരോ പൊതുമരാമത്ത് വകുപ്പോ തയ്യാറാകുന്നില്ല.ഓടകള്‍ക്ക് മുകളിലുള്ള സ്ലാബ് നീക്കം ചെയ്ത് റോഡില്‍ നിരത്തിയിട്ടിരിക്കുകയാണ്. ഇത് ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയായി മാറി കഴിഞ്ഞു. ഓടകളിലെ സ്ലാബുകള്‍ നീക്കം ചെയ്തത് കാരണം നഗരത്തില്‍ ഇപ്പോള്‍ നടപ്പാതയില്ല.

 

Share.

About Author

Comments are closed.