കൊച്ചിയിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് റേഞ്ച് ഐജി എം.ആര് അജിത് കുമാറിനെ ചുമതലപ്പെടുത്തി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. മത്സരയോട്ടവും ജീവനക്കാരുടെ മോശം പെരുമാറ്റവും തടയുകയാന് നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അമിക്കസ്ക്യൂറിയായി അഡ്വ. കാളീശ്വരം രാജിനെ നിയമിച്ചു.സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും തടയാന്‍ പോലീസിനു കഴിയുന്നില്ലെങ്കില്‍ ഇടപെടുമെന്നും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ചോദ്യംചെയ്ത യുവാവിനെ മര്‍ദിക്കുകയും കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുന്നതിനായി കേരള പോലീസ് ആക്ടില്‍ വ്യവസ്ഥയുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും കോടതി വിലയിരുത്തിയിരുന്നു.
ബസുകളുടെ മത്സരയോട്ടത്തില് ഹൈക്കോടതി ഇടപെടുന്നു
0
Share.