സ്വയംപര്യാപ്തഗ്രാമങ്ങള് വാര്ത്തെടുക്കണം: പി.ജെ. കുര്യന്

0

കൃഷി ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും അതിലൂടെ സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കണമെന്നും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ക്ഷീരസംഗമം 2015 നോടനുബന്ധിച്ച് പുറമറ്റത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതശൈലിയിലും പുതിയ ഭക്ഷണക്രമത്തിലും ഉണ്ടായ മാറ്റമാണ് വര്‍ദ്ധിച്ചുവരുന്ന രോഗങ്ങള്‍ക്ക് കാരണമെന്നും എല്ലാ വീടുകളിലും ഒരു കൊച്ച് അടുക്കളത്തോട്ടം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിതല പഞ്ചായത്തുകള്‍, മൃഗസംരക്ഷണവകുപ്പ്, മില്‍മ, കേരളാഫീഡ്സ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ. പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍ണി എം.പി മുഖ്യപ്രഭാഷണം നടത്തി. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.റ്റി സീനാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യു, പുറമറ്റം ക്ഷീര സഹകരണസംഘം സെക്രട്ടറി ബോബന്‍ ജോണ്‍ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മോളി മാത്യു, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാറാമ്മ സണ്ണി, പുറമറ്റം ഗ്രാമപഞ്ചായത്ത് മെമ്പറുമാരായ അജിത് പ്രസാദ്, റ്റി.എം റെജിമോന്‍, റിന്‍സി തോമസ്, ജോളീ ജോണ്‍, സാബു ബഹനാന്‍, ഷീല സ്കറിയ ഫിലിപ്പ്, ജിജി മാത്യു, പി.റ്റി ഗോപി, ക്ഷീരസഹകരണസംഘം മേഖല പ്രസിഡന്‍റ് റ്റി. എ ഏബ്രഹാം, കുമ്പനാട് ക്ഷീരസഹകരണസംഘം പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പത്തനംതിട്ട ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി. കെ അനികുമാരിയുടെ നേതൃത്വത്തില്‍ക്ഷീരവികസനവകുപ്പ് അസി. ഡയറക്ടര്‍ വിനോജ് മാമ്മന്‍ ക്ഷീരോത്പാദന മേഖലയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ച് ക്ഷീരവികസന സെമിനാറില്‍ സംസാരിച്ചു. തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.