വി എസ് പഠിച്ച സ്കൂളിലല്ല താന്‍ പഠിച്ചതെന്ന് എ കെ ആന്റണി. സ്കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്നമാണെന്ന് വി എസിെന്റ മറുപടി.യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഘോഷയാത്രയ്ക്കു മുുനിലെ ആറാട്ടുമുണ്ടനാണ് ആന്റണിയെന്ന് വി എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചാണ് വി എസ് പഠിച്ച സ്കൂളിലല്ല താന്‍ പഠിച്ചതെന്ന് ആന്റണി പ്രതികരിച്ചത്.ഗാന്ധിജി പിരിച്ചുവിടണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സ്കൂളിലാണ് ആന്റണി പഠിച്ചത്. താന്‍ പഠിച്ചതാവട്ടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും, പുന്നപ്ര-വയലാറിന്റെയുമൊക്കെ സ്കൂളിലാണ്- ഇതിനുള്ള മറുപടിയായി പ്രസ്താവനയില്‍ വി എസ് പറഞ്ഞു.താന്‍ 75 വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നതും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും പാവപ്പെട്ടവരുടെ പ്രശ്നങ്ങളാണ്. അങ്ങനെയുള്ള താന്‍ പഠിച്ച സ്കൂളില്‍ ഒരുകാലത്തും ആന്റണിക്ക് പഠിക്കാനാവില്ല. താന്‍ പഠിച്ച വിഷയങ്ങളും, ആന്റണിക്ക് തികച്ചും അപ്രാപ്യമാണ്. അതുകൊണ്ടാണ് താന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് യുക്തിസഹമായ വിശദീകരണമോ മറുപടിയോ നല്‍കാതെ എന്തോ ഒക്കെ പുലമ്പിക്കൊണ്ടിരിക്കുന്നത്
75 വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നു
0
Share.