അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഉച്ചവരെ മികച്ച പോളിങ്. ഇതുവരെ 71.23 ശതമാനം പോളിങാണ് രേഖപെടുത്തിയത്. പോളിംഗ് ആരംഭിച്ച ഏഴിനുതന്നെ മിക്കബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വെള്ളനാട്, കുറ്റിച്ചല്‍, അരുവിക്കര, പുവച്ചല്‍, വിതുര ഉഴമലയ്ക്കല്‍ എന്നിവിടങ്ങളിലെല്ലാം കനത്ത പോളിങ്ങാണ്. ആര്യനാട് -57, തൊളികോട് -55, അരുവിക്കര-55, വിതുര-59 ശതമാനവുമാണ് പോളിങ്.വോട്ടിങ് മെഷീന് പണിമുടക്കിയതിനാല്‍ വെള്ളനാട് സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എണ്‍പതാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് നിര്‍ത്തി വയ്ക്കേണ്ടി വന്നും. വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. എട്ടു പഞ്ചായത്തുകളിലായി 154 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ആറു മണിയോടെ മോക്ക് പോളിങോടെയാണ് വോട്ടെടുപ്പ് നടപടികള്‍ക്കു തുടക്കം കുറിച്ചത്. രാവിലെ ആറുമണിയോടെ ബുത്തുകളിലേക്കുള്ള ഏജന്റുമാര്‍ എത്തി. മോക്ക് പോള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചെയ്ത മോക്ക് വോട്ടുകള്‍ യന്ത്രത്തില്‍നിന്നു ഡിലീറ്റ് ചെയ്തു സീല്‍ വച്ചതോടെ ബൂത്തുകള്‍ വോട്ടെടുപ്പിന് തയാറായി. ഏഴിനുന്നെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങി. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ അന്ത്യത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അരുവിക്കരയില്‍ കനത്ത പോളിങ്, 71.23% ശതമാനം പിന്നിട്ടു.
0
Share.