ആഗ്രയില്‍ പൊതുസ്ഥലത്ത് മൂത്രം ഒഴിച്ച 109 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആഗ്ര ഡിവിഷനിലെ റെയില്‍വെയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് മൂത്രമൊഴിച്ച 109 പേരെയാണ് റെയില്‍വെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. പരിസര ശുചിത്വത്തിന്റെ പേരില്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു നീക്കം. പ്ലാറ്റ്ഫോം, പാര്‍ക്കിംഗ് സ്ഥലം, ട്രാക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ മൂത്രശങ്ക തീര്ത്തവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് 24 മണിക്കൂര്‍ ജയില്‍ ശിക്ഷ നല്കിയ ശേഷം 100 മുതല്‍ 500 രൂപ വരെ പിഴ ഈടാക്കി വിട്ടയച്ചു. പൊതുജനങ്ങള്‍ക്ക് അസൗകര്യമുാക്കുന്ന രീതിയിലുളള പ്രവത്തനങ്ങള്‍ക്കാണ് കേസെടുത്തത്. മുറുക്കിത്തുപ്പിയും വൃത്തികേടാക്കുന്നതിനെതിരെ കര്‍ശന നടപടിക്കാണ് റെയില്‍വേ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആഗ്രയില്‍ മൂത്രം ഒഴിച്ചവര്ക്ക് ജയില്‍ ശിക്ഷ
0
Share.