എട്ടാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. പ്രമുഖ ചലച്ചിത്ര- നാടക പ്രവര്ത്തകന് ടോം ആള്‍ട്ടര്‍ മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷയായി. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം കെഎസ്എഫ്ഡിസി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന് ജി സുരേഷ് കുമാറിനു നല്കി നിര്‍വഹിച്ചു. അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആര്യാടന് ഷൗക്കത്ത്, അക്കാദമി വൈസ്് ചെയര്മാന് ജോഷി മാത്യു, സെക്രട്ടറി എസ് രാജേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിന് സംവിധായകന് കെ ആര് മോഹനന് പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്മാന് ടി രാജീവ് നാഥ് ആമുഖ പ്രഭാഷണം നടത്തി. സ്പാനിഷ് സംവിധായകനായ ഷാവിര്‍ എസ്പധോയുടെ ട്രാന്‍സ് നസ്റിനും ഇംഗ്ലീഷ് ചിത്രമായ ദ ഫോണ്‍ കോളുമായിരുന്നു ഉദ്ഘാടന ചിത്രങ്ങള്‍.മേളയില്‍ 15 വിഭാഗങ്ങളിലായി 210 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ആറും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇരുപതും ചിത്രങ്ങള്‍ മത്സരത്തിനെത്തുമ്പോള്‍ ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 28, മ്യൂസിക് വീഡിയോ, ക്യാമ്പസ് വിഭാഗങ്ങളിലായി 18 ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഷോര്‍ട്ട് ഫിക്ഷന്‍, ഷോര്‍ട്ട് ഡോക്യുമെന്ററി, ആനിമേഷന്‍, രാജ്യാന്തര വിഭാഗം, ഡയറക്ടര്‍ ഫോക്കസ്, കണ്ട്രി ഫോക്കസ്, സംഗീത ശില്‍പ്പം, ജൂറി ഫിലിംസ്, ഐഡിഎ തെരഞ്ഞെടുത്ത ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. അന്താരാഷ്ട്ര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാര്‍ പുരസ്കാരം നേടിയ സിറ്റിസണ്‍ ഫോര്‍ ഉള്‍പ്പെടെ 27 ചിത്രങ്ങളും പ്രേക്ഷകന് മുന്നിലെത്തും.ഡയറക്ടര്‍ ഫോക്കസ് വിഭാഗത്തില്‍ കശ്മീരി സംവിധായകന് അമിത് ദത്തിന്റെ 10 ചിത്രങ്ങളും കണ്ട്രി ഫോക്കസില്‍ കൊറിയന്‍ സിനിമയുടെ ദൃശ്യചാരുത ഒപ്പിയെടുത്ത ഒമ്പതുചിത്രങ്ങളും മേളയെ ആകര്‍ഷകമാക്കും. സമകാലീന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന 31 ചിത്രങ്ങള്‍ മേളയുടെ ആദ്യ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തി. 32 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 60 ചിത്രങ്ങള്‍ ശനിയാഴ്ച പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ രാവിലെ 9.30 മുതലാണ് പ്രദര്‍ശനം. മേള 30ന് സമാപിക്കും.
എട്ടാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു
0
Share.