ശ്രീലങ്കന് പാര്ലമെന്റ് പിരിച്ചുവിട്ടു.

0

കാലാവധി അവസാനിക്കാന്‍ എട്ട് മാസം ശേഷിക്കവെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കി. നിശ്ചയിച്ചതിലും നേരത്തെ, ആഗസ്റ്റ് പകുതിയോടെ രാജ്യത്ത് തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഒപ്പുവെച്ച ഗസറ്റ് വിജ്ഞാഞാപനം ഉടന്‍ പുറത്തിറങ്ങും. ആഗസ്റ്റ് 17നാകും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന..

Share.

About Author

Comments are closed.