തല്ല്കൊണ്ട് മടുത്ത ബൗളര്‍മാരുടെ ആവശ്യം അംഗീകരിച്ച് ഏകദിന ക്രിക്കറ്റില്‍ ബാറ്റിങ് പവര്‍പ്ലേ ഒഴിവാക്കുന്നു. ദുബായില്‍ നടക്കുന്ന ഐസിസി വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. 15 ഓവറിനും 40 ഓവറിനും ഇടിയിലുണ്ടായിരുന്ന അഞ്ച് ഓവര്‍ പവര്‍പ്ലേ ആണ് ഒഴിവാക്കിയത്. ബാറ്റിങ്ങ് പവര്‍ പ്ലേയുടെ വരവോടെ ഏകദിനത്തില്‍ ബൗളര്‍മാര്‍ അപ്രസ്കതരായെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ഐസിസിയുടെ നടപടി. വരകടന്ന് ബൗള്‍ ചെയ്യുന്നതിന് അനുവദിക്കുന്ന നോബോളിന് പുറമെ എല്ലാത്തരം നോബോളിനും ഇനി ഫ്രീഹിറ്റ് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. അവസാന 10 ഓവറുകളില്‍ 30 വാരയ്ക്ക് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ നിര്‍ത്താനും അനുമതി നല്കി. പുതിയ പരിഷ്കാരങ്ങള്‍ വരുന്നതോടെ ഏകദിന ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് പഴയ പ്രാധാന്യം തിരിച്ചുകിട്ടുമെന്നാണ് ക്രിക്കറ്റ് അരാധകരുടെ പ്രതീക്ഷ.
ബൗളര്‍മാര്‍ക്ക് ആശ്വാസം
0
Share.