വോട്ടിങ് സമയം അവസാനിച്ചിട്ടും അരുവിക്കര പഞ്ചായത്തില്‍ കനത്ത പോളിങ് തുടരുന്നു. അരുവിക്കര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബൂത്തില്‍ വോട്ടിങ് സമയം കഴിഞ്ഞെത്തിയ രണ്ട് സ്ത്രീ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നത് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിയാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.