എറണാകുളം അഡീഷണല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പിടിയില്

0

എറണാകുളം എഡിഎം(അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്) ആണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. പടക്കക്കട നടത്തുന്ന യുവാവിന്റെ കൈയ്യില്‍ നിന്ന് എഡിഎം ബി രാമചന്ദ്രന്‍ വാങ്ങിയത് ഒരു ലക്ഷം രൂപയായിരുന്നു. എഡിഎമ്മിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ റെയ്ഡില്‍ ആണ് വിജിലന്‍സ് സംഘം പണം കണ്ടെത്തിയത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലന്‍സിനെ അറിയിച്ച പടക്കക്കട ഉടമ എഡിഎമ്മിന് നല്‍കിയത് ഫിനോഫ്ത്തലീന്‍ പുരട്ടിയ നോട്ടുകളായിരുന്നു. എഡിഎമ്മിന്റെ വീട്ടില്‍ നിന്ന് ഇത് കൈയ്യോടെ പിടികൂടുകയും ചെയ്തു. കണക്കില്‍ പെടാത്ത നാല്‍പതിനായിരം രൂപ കൂടി വിജിലന്‍സ് സംഘം റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്. പടക്കം സൂക്ഷിയ്ക്കുന്നതിനുള്ള ഗോഡൗണിന് ലൈസന്‍സ് ലഭിയ്ക്കാന്‍ കളക്ടറുടെ എതിര്‍പ്പില്ലാ രേഖ വേണമായിരുന്നു. എന്നാല്‍ പുതിയ കളക്ടര്‍ ചുമതലയേറ്റതിന് ശേഷം ഇതിന്റെ ചുമതല എഡിഎമ്മിനെ ഏല്‍പിയ്ക്കുകയായിരുന്നു. ഇതിനായി അഞ്ച് ലക്ഷം രൂപയാണത്രെ എഡിഎം കൈക്കൂലി ആയി ആവശ്യപ്പെട്ടത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് കടയുടമ എഡിഎം കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ വീഡിയോ അടക്കം ക്യാമറയില്‍ ചിത്രീകരിച്ച് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.

Share.

About Author

Comments are closed.