കനത്ത മഴയിലും അരുവിക്കരയില് പോളിംഗ് 76.31 ശതമാനം ചൊവ്വാഴ്ച വരെ കാത്തിരിപ്പ്

0

അരുവിക്കരയില്‍ കനത്ത മഴയിലും 76.31 ശതമാനം പോളിംഗ്.തൊളിക്കോട്, വിതുര, വെള്ളനാട്, ആര്യനാട് ബൂത്തുകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്.ഉച്ചയോടെ 50 ശതമാനം പോളിംഗ് നടന്നു. ഉച്ചതിരിഞ്ഞു മഴ കനത്തതിനാലാണ് പോളിംഗ് ശതമാനം 80നു മുകളില്‍ പോകാതിരുന്നത്.സ്ത്രീ വോട്ടര്‍മാരാണ് കൂടുതലും പോളിംഗിന് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. ചില ഇടങ്ങളില്‍ പോളിംഗ് സമയം കഴിഞ്ഞതിന് ശേഷവും ക്യൂവിലുണ്ടായിരുന്നവര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കാതിരുന്നത് തര്‍ക്കത്തിന് ഇടയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് ക്യൂവിലുണ്ടായിരുന്നവര്‍രെ വോട്ട് രേഖപ്പെടുത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ അനുവദിച്ചു.

Share.

About Author

Comments are closed.