മൂന്നാം ലിംഗക്കാരുടെ സേവനത്തിനായി മാറ്റി വെക്കുകയാണെന്ന് നടി ഷക്കീല. ഏറ്റവും സ്നേഹവും ആത്മാര്‍ത്ഥതയുമുള്ളവരാണ് മൂന്നാം ലിംഗക്കാരെന്ന് ഷക്കീല പറയുന്നു. പക്ഷേ ആരും അവരെ മനസിലാക്കാറില്ല. മുന്‍ വിധിയോടെയാണ് നമ്മള് മൂന്നാം ലിംഗക്കാരെ കാണുന്നത്. വരെ ലൈംഗീക തൊഴിലാളികളെന്ന് നമ്മള് മുദ്ര കുത്തുന്നു. ജൂലൈ 26ന് മധുരയില്‍ സംഘടിപ്പിക്കുന്ന മൂന്നാം ലിംഗക്കാരുടെ സാംസ്ക്കാരിക ആഘോഷത്തിന് പിന്തുണയുമായി എത്തിയതായിരുന്നു ഷക്കീല.മൂന്നാം ലിംഗക്കാരിയായ തങ്കത്തിനെ ഞാന്റെ പേഴ്സണല്‍ സെക്രട്ടറിയായി നിയമിച്ചു. പിന്നീട് അവളെ ഞാന്‍ മകളായി ദത്തെടുത്തു. വീട്ടുജോലിക്കും പാചകത്തിനും ഞാന്‍ മൂന്നാം ലിംഗക്കാരെയാണ് വീട്ടില്‍ നിയമിച്ചിരിക്കുന്നത്.എന്റെ വീട്ടുകാര്‍ പണത്തിനായി മാത്രമാണെന്നെ സ്നേഹിച്ചത്. എന്റെ കുട്ടിക്കാലത്തുപോലും അമ്മ എന്നെ സംരക്ഷിച്ചിട്ടില്ല. എന്റെ പണവുമായാണ് സഹോദരി നൂര്ജഹാന് രക്ഷപ്പെട്ടത് ഷക്കീല പറഞ്ഞു.വിഷാദത്തില്‍ നിന്നും ഞാന്‍ കരകയറിയത് ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ്. എന്റെ ദത്ത് മാതാവ് കീര്ബയും മൂന്നാം ലിംഗക്കാരിയാണ്. ലോകത്തിലെ ഏറ്റവും സ്നേഹമയി അവരാണ്. എന്നെ അവര്‍ അത്രയും സ്നേഹിക്കുന്നു. എന്റെ സ്വന്തം അമ്മയില്‍ നിന്ന് പോലും എനിക്കിത്ര സ്നേഹം ലഭിച്ചിട്ടില്ല ഷക്കീല കൂട്ടിച്ചേര്‍ത്തു.
മൂന്നാം ലിംഗക്കാരെ ശാക്തീകരിക്കാന്‍ ഷക്കീല
0
Share.