ഇടുക്കി ജില്ലയിലെ രണ്ടിടത്ത് ഉരുള്പ്പൊട്ടി, ചൊവ്വാഴ്ച്ചവരെ കനത്ത മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് കനത്ത മഴ. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇടുക്കി് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി.കട്ടപ്പന പശുപാറയിലും രാജാക്കാടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജാക്കാട് മുട്ടുകാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കറോളം കൃഷി ഭൂമി ഒലിച്ച് പോയി. വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഒരാഴ്ചയായി പെയ്യുന്ന മഴയേത്തുടര്‍ന്ന് ഈ പ്രദേശത്താകെ ഉറവകളും രൂപപ്പെട്ടിരുന്നു. ഉരുള്‍പ്പൊട്ടലില്‍ ഒഴുകിയെത്തിയ വെള്ളവും, കല്ലുകളും സമീപത്തായിട്ടുണ്ടായിരുന്ന തോട്ടിലൂടെ ഒഴുകി പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഉരുള്‍പ്പൊട്ടി ഒഴുകിയെത്തിയത് മുട്ടുകാട് ഇളയിടത്ത് കാര്‍ത്തിയായിനി അമ്മയുടെ വീടിന് സമീപത്തുകൂടിയാണ്. വന്‍ ശബ്ദം കേട്ട് കാര്‍ത്തിയായിനിയമ്മയും മക്കളും വീട്ടില്‍ നിന്നും ഇറങ്ങി ദൂരേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഉരുള്‍പൊട്ടി കടന്ന് പോയ ഒന്നരയേക്കര്‍ സ്ഥലത്തെ ഏലം, കുരുമുളക് തുടങ്ങിയ കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചു. റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സന്ദര്‍ശിച്ചു.

Share.

About Author

Comments are closed.