തലയുയര്‍ത്തി നിന്ന വലിയ കെട്ടിടം ഒരു നിമിഷം കൊണ്ട് മണ്‍കൂനയായി. മൂവാറ്റുപുഴനഗരത്തിനു സമീപം എം.സി. റോഡരികില്‍ വെള്ളൂര്‍ക്കുന്നത്ത് മലയിടിഞ്ഞു വീണ് മൂന്നുനില കെട്ടിടം തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 5.45 നായിരുന്നു അപകടം. കെട്ടിടത്തില്‍ ആള്‍ത്താമസമില്ലായിരുന്നു. ഏതാനും വ്യാപാരസ്ഥാപനങ്ങള്മാത്രമായിരുന്നു ഇതില്‍ പ്രവര്‍ത്തിച്ചിരുന്നത്. മൂവാറ്റുപുഴ കാവുംപടി സ്വദേശി രാജന്റേതാണു കെട്ടിടം കെട്ടിടത്തിന്റ പിന്നിലുണ്ടായിരുന്ന മലയിടിഞ്ഞാണു ദുരന്തം. കെട്ടിടം തകര്‍ന്നു . കെട്ടിടം പൂര്‍ണമായി തകര്‍ന്നതിനു പുറമേ താഴത്തെ നില ഭൂമിയിലേക്കു താഴ്ന്നുപോയതായും സംശയിക്കപ്പെടുന്നു. 12 വര്‍ഷത്തോളം പഴക്കമുള്ള മൂന്നു നിലകെട്ടിടമാണ് മണ്ണടിഞ്ഞത്. ആറായിരം ചതുരശ്ര അടി വിസ്തൃതിയുണ്ടായിരുന്നു. മലയിടിച്ചിലിനൊപ്പം അസ്തിവാരം തകര്‍ന്നതും നാശകാരണമായി. മലയുടെ ഏറ്റവും മുകളിലായി വാട്ടര്‍ അഥോറിറ്റിയുടെ കൂറ്റന്‍ ടാങ്ക് സ്ഥിതിചെയ്യുന്നുണ്ട്. മലയുടെ ഒരുഭാഗത്തെ മണ്ണ് ഒലിച്ചുപോയെങ്കിലും ടാങ്കില്‍ വെള്ളം കുറവായിരുന്നതിനാല്‍ ഇതിനു കേടുപാടുകള്‍ സംഭവിച്ചില്ല. മറിച്ചായിരുന്നെങ്കില്‍ ടാങ്ക് തകര്‍ന്ന് വന്‍ ദുരന്തം സംഭവിക്കുമായിരുന്നെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതിയില്ലാതിരുന്നതിനാലാണ് ടാങ്കില്‍ വെള്ളം നിറയ്ക്കാതിരുന്നത്. 12 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കിന്റെ നിലനില്പ് മണ്ണിടിഞ്ഞതോടെ ഭീഷണിയിലായി. ജലവിതരണം തടസപ്പെടാനും സാധ്യതയേറെയാണ്. സമീപത്തുള്ള രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു.
മലയിടിഞ്ഞ് മൂന്നുനില കെട്ടിടം തകര്‍ന്നടിഞ്ഞു
0
Share.