ദൃശ്യത്തിലെ തകര്‍പ്പന്‍ പ്രകടനം നല്കിയ കരുത്തില്‍ മലയാളത്തിന് പുറമേ തമിഴിലും താരത്തിന് അവസരങ്ങളുടെ പെരുമഴ സൃഷ്ടിക്കുകയാണ്. ആശാശരത് കമല്‍ഹാസന്റെ ഭാര്യയാകുന്നു എന്നതാണ് ഇക്കാര്യത്തിലെ ഏറ്റവും പുതിയ വിവരം. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശത്തിന് പിന്നാലെ കമല്‍ ചെയ്യുന്ന തൂങ്കാവനത്തിലാണ് ആശാശരത്ത് യൂണിവേഴ്സല്‍ ഹീറോയുടെ ഭാര്യയായി വേഷമിടുന്നത്. രാജേഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് ആശാശരത്ത് എത്തുന്നത്. അതേസമയം ഇത് ഏറെ മനോഹരമായ വേഷമാണെന്ന് സംവിധായകന് പറഞ്ഞു. ആശയുടെ ഭാഗം ഉള്‍പ്പെടെ സിനിമയുടെ 50 ശതമാനം ഷൂട്ടിംഗും പൂര്‍ത്തിയായതായി സംവിധായകന് വ്യക്തമാക്കിയിട്ടുണ്ട്.ആശയുടെ പ്രകടനത്തിനും സിനിമയോടുള്ള സമീപനത്തിനും സംവിധായകന് നൂറില്‍നൂറ് മാര്‍ക്ക് വരെ നല്‍കിയിട്ടുണ്ട്. ഉലകനായകനൊപ്പം ആശാശരത്ത് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് തൂങ്കാവനം. നേരത്തേ ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് ഇവര്‍ ഒരുമിച്ച ആദ്യ ചിത്രം. മലയാളത്തില്‍ ചെയ്ത അതേവേഷം തന്നെയാണ് തമിഴ്പ്പതിപ്പിലും ആശാശരത്ത് ചെയ്യുന്നത്.
ആശാശരത് കമല്‍ഹാസന്റെ ഭാര്യയാകുന്നു.
0
Share.