ഇന്‍ഡ്യന്‍ നാവികസേനയുടെ ആധുനിക കപ്പലായ സ്കോര്പിയോണ് നീറ്റിലിറക്കി. മഡ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി മനോഹര്‍ പരീക്കര്‍ മുഖ്യഅതിഥിയായി. ഈ മുങ്ങിക്കപ്പലിന് അടിയന്തിരഘട്ടത്തില്‍ 50 ദിവസം വരെ വെള്ളത്തിനടിയില്‍ കഴിയുവാന്‍ സാധിക്കും. 31 നാവികര്‍ അടങ്ങുന്ന സംഘമാണ് സ്കോര്പിയോണ് ഐ.എന്‍.എസ്. കാര്വാരി നിയന്ത്രിക്കുന്നത്. 6 മിസൈലുകളും ടോര്‍പ്പിഡോകളും ഇവയില്‍ ഘടിപ്പിക്കാനാകും. ഒന്നര വര്‍ഷത്തെ പരിശോധനയ്ക്ക് ശേഷം മുങ്ങികപ്പല്‍ കമ്മീഷന് ചെയ്യും. ഐ.എന്‍.എസ്. കാല്വരിയെന്ന പേരിലായിരിക്കും ഈ മുങ്ങിക്കപ്പല്‍ അറിയപ്പെടുക. ഡീസല്‍ ഇലക്ട്രിക്കല്‍ മുങ്ങിക്കപ്പലുകളാണിവ. മഡ്ഗാവ് ഡോക്കിലാണ് ഇവയെല്ലാം നിര്‍മ്മിക്കുന്നത്. 2018 ല്‍ ഇവയെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങും. നാവികസേനയില്‍, നേരത്തെ തീരുമാനിച്ചതില്‍ നിന്നും നാലു വര്‍ഷത്തോളം വൈകിയാണ് മുങ്ങിക്കപ്പലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നും പരീക്കര്‍ പറഞ്ഞു.
ഇന്‍ഡ്യയുടെ ആധുനിക മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ്. കല്‍വാരി എന്ന സ്കോര്പിയോണ് നീറ്റിലിറക്കി
0
Share.