സമാനലിംഗത്തില്‍ പെട്ടവര്‍ക്കും വിവാഹിതരാകാന്‍ അവകാശമുണ്ടെന്ന് അമേരിക്കന്‍ സുപ്രീംകോടതി. സ്വവര്‍ഗവിവാഹം ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീം കോടതി വിധിച്ചു.അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകള്‍ക്കും ഈ വിധി ബാധകമാണ്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കവേണ്ടി പോരാടുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി.വിവാഹത്തോളം തീവ്രമായ മറ്റൊരു ബന്ധവുമില്ല എന്ന് സുപ്രധാനമായ വിധിയില്‍ ജസ്റ്റിസ് ആന്റണി കെന്നഡി പ്രസ്താവിച്ചു.നേരത്തേ അമേരിക്കയിലെ 14 സ്റ്റേറ്റുകളില്‍ സ്വവര്‍ഗവിവാഹം നിരോധിച്ചിരുന്നു. ഗേ-ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ലൈസന്‍സനുവദിക്കാത്തത് ഭരണാഘടന ലംഘനമായാണ് ഇനിമുതല്‍ കണക്കാക്കപ്പെടുക. ഇതോടെ സ്വവര്‍ഗ ദമ്പതികള്‍ക്ക് മറ്റു ദമ്പതികളെപോലെ തന്നെ സാമ്പത്തികസുരക്ഷയും സാമൂഹ്യപരിഗണനയും ലഭിക്കും. ആരോഗ്യ ഇന്‍ഷൂന്‍സ്, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. നിയമപരമായി കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും ഇതിലൂടെ ഇവര്‍ക്ക് ലഭിക്കും.ഏകദേശം നാലു ലക്ഷത്തോളം സ്വവര്‍ഗ ദമ്പതികള്‍ അമേരിക്കയിലുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമാനുസൃതമല്ലാത്തതിനാല്‍ വിവാഹിതരാകാത്ത 70,000ത്തോളം പേര് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിവാഹിതരാകുമെന്നും യൂണിവേഴ്സിറ്റി ഓഫ്് കാലിഫോര്‍ണിയിയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. വിവാഹിതരുംഅല്ലാത്തവരുമായി ഏകദേശം ഒരു മില്യണ്‍ ദമ്പതികളാണ് അമേരിക്കയിലുള്ളത്.