‘മധുരനാരങ്ങ’യുടെ ടീസറെത്തി

0

കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം മധുരനാരങ്ങയുടെ ടീസര്‍ പുറത്തിറങ്ങി. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്തരിച്ച നടന്‍ രതീഷിന്‍റെ മകള്‍ പാര്‍വതി രതീഷാണ് നായിക. നിഷാദ് കോയയാണ് രചന നിര്‍വഹിച്ചത്. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. ദുബായ്, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ചിത്രീകരണം. നീരജ് മാധവ്, സുരാജ് എന്നിവരും ചിത്രത്തിലുണ്ട്. ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ എം.കെ നാസറും-സ്റ്റാന്‍ലി സി.എസ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2012 ല്‍ യുവ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയരായ സച്ചിന്‍-ശ്രീജിത്ത് ടീം സംഗീതം ഒരുക്കുന്ന ആദ്യമലയാള ചിത്രമാണ് മധുരനാരങ്ങ.

Share.

About Author

Comments are closed.